Advertisement

കാരുണ്യത്തിന്റെ ഉത്തമ മാതൃക; മുലപ്പാൽ നൽകാൻ ദമ്പതികൾ വയനാട്ടിലെത്തി

August 3, 2024
Google News 1 minute Read

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ എന്റെ വൈഫ് റെഡിയാണ് ഇടുക്കി സ്വദേശി സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെ മുലപ്പാൽ നൽകുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലെത്തി. ഇന്നലെയായിരുന്നു എത്തിയത്.

ദുരന്തം മാതാപിതാക്കളെ കവർന്ന് നിരവധി കുഞ്ഞുങ്ങൾ അനാഥരായി എന്ന വിവരമാണ് ഭാവനയെ ഈ പ്രവർത്തി ചെയ്യാനായി പ്രേരിപ്പിച്ചത്. പിന്നാലെ താനിതിന് സന്നദ്ധയാണെന്ന് ഭാവന സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

താൻ രണ്ടു കുട്ടികളുടെ അമ്മയാണെന്നും, അമ്മയില്ലാതായാലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ തനിക്കറിയാം. അതുകൊണ്ടാണ് താനിതിന് തയ്യാറായതെന്നും ഭാവന പ്രതികരിച്ചു.നാലു വയസ്സും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന.

ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.

Story Highlights : wayanad landslide sajin bhavana couple breastfeed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here