Advertisement

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒ എസ് അംബിക എംഎല്‍എയുടെ മകന്‍ മരിച്ചു

August 4, 2024
Google News 3 minutes Read
attingal MLA O S ambiks's son died in an accident

തിരുവനന്തപുരത്ത് കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ മരിച്ചു. വി വിനീതാണ് മരിച്ചത്. 34 വയസായിരുന്നു. പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് അപകടം നടന്നത്. വിനീതും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയിരുന്നു. അക്ഷയ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനാണ് മരിച്ച വിനീത്. (attingal MLA O S ambiks’s son died in an accident)

സംഭവം നടന്നയുടനെ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിപിഐഎം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായിരുന്നു വിനീത്.

Story Highlights : attingal MLA O S ambiks’s son died in an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here