‘ആര് ഭക്ഷണം നൽകും? എവിടെ ഉറങ്ങും? എങ്ങനെ ടോയ്‌ലറ്റിൽ പോകും? രക്ഷാപ്രവർത്തകരും മനുഷ്യരാണ്; കേരളം മാറാൻ സമയമായി’: മുരളി തുമ്മാരുകുടി
ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയിലും ദുരന്തഭൂമിയിൽ വിവാദം കത്തി. രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ചാണ് വിവാദം ഉണ്ടായത്. എന്നാൽ മുൻകൂട്ടി പദ്ധതികൾ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മുരളി തുമ്മാരുകുടി പറയുന്നു. രക്ഷാപ്രവർത്തകർ ദുരന്ത മുഖത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് മുരളി തുമ്മാരകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രക്ഷാപ്രവർത്തകർക്ക് ‘ആര് ഭക്ഷണം നൽകും, എവിടെ ഉറങ്ങും, എങ്ങനെ ടോയ്‌ലറ്റിൽ പോകും എന്നീ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോയെന്നാണ് മുരളി തുമ്മാരകുടി ചോദിക്കുന്നത്. ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഉള്ള സ്ഥലത്ത് ഇവർ എവിടെയാണ് താമസിക്കുന്നത്, ടോയ്‌ലറ്റിൽ പോകുന്നത് എന്നൊക്കെ അദ്ദേഹം ചിന്തിക്കാറുണ്ടെന്നും ഇക്കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം, കാരണം രക്ഷാപ്രവർത്തനം നടത്തുന്നവരും മനുഷ്യരാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രക്ഷാപ്രവർത്തകരായി എത്തുന്നവർ ചില മുൻകരുതലുകൾ കരുതണമെന്ന് അദ്ദേഹം പറയുന്നു. കൃത്യമായി ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ അറിവുള്ളവർ വന്നാൽ മതിയാകുമെന്ന് അദ്ദേഹം കുറിക്കുന്നു. രക്ഷാ പ്രവർത്തനത്തിന് വരുന്നവർ കിടക്കാനുള്ള റെന്റ്, സ്ലീപ്പിങ് ബാഗ്, ടോയ്‌ലറ്ററീസ്, മൂന്നു ദിവസത്തേക്കുള്ള വെള്ളം, ഭക്ഷണം ഇതൊക്കെ കൊണ്ടുവരണമെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളം രക്ഷാപ്രവർത്തനത്തിൽ മറ്റൊരു ലെവലിലേക്ക് മാറുകയാണെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്തം സഹചാരി ആയി മാറുന്ന കാലത്തിൽ രക്ഷാപ്രവർത്തകർക്ക് മിനിമം പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, രക്ഷാ പ്രവർത്തകരുടെ സംഘങ്ങൾക്ക് ചില സ്റ്റാന്ഡേര്ഡുകൾ, രെജിസ്ട്രേഷൻ, കമ്മ്യൂണിക്കേഷൻ, കോഓർഡിനേഷൻ പ്രോട്ടോക്കോൾ ഒക്കെ വരാൻ സമയമായി എന്ന് മുരളി തുമ്മാരുകുടി പോസ്റ്റിൽ വ്യക്തമാക്കുന്നു.
Story Highlights : Muralee Thummarukudy facebook post about Difficulties of rescue workers face in disaster land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here