‘ഭക്ഷ്യവിപണനത്തിൽ സുരക്ഷ പ്രധാനം’; പരിശോധന ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ഖത്തറിൽ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ ഊർജിതമാക്കി. 2024 ന്റെ ആദ്യ പകുതിയിൽ, ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ 60,520 ഷിപ്പ്മെന്റുകളാണ് മന്ത്രാലയം പരിശോധിച്ചത്. ഭക്ഷ്യസുരക്ഷയും പാലിക്കേണ്ട സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്.
മാനദണ്ഡങ്ങൾ പാലിച്ച് ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കൾ ആകെ 1,168,695,000 കിലോഗ്രാം ആയിരുന്നു. അതേസമയം, വ്യവസ്ഥകൾ പാലിക്കാത്ത 985,676 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ നശിപ്പിക്കുകയും 211 കൺസെയിൻമെന്റുകൾ തിരിച്ചയക്കുകയും ചെയ്തു. 2024 ന്റെ ആദ്യ പകുതിയിൽ 155 കയറ്റുമതി, പുനർ കയറ്റുമതി സർട്ടിഫിക്കറ്റുകൾ, 104 ഭക്ഷ്യ നശീകരണ സർട്ടിഫിക്കറ്റുകൾ, 48 ഫുഡ് റീ-ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഡിപ്പാർട്ട്മെന്റ് വിതരണം ചെയ്തു. ഇക്കാലയളവിൽ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കാൻ 625 അപേക്ഷകളും ഭക്ഷ്യ ഉൽപന്നങ്ങൾ പുനഃപരിശോധിക്കാൻ 102 അപേക്ഷകളും ലഭിച്ചു.
ഉൽപ്പന്നങ്ങളുടെ അന്തിമ ക്ലിയറൻസിനായി 3,119 അഭ്യർത്ഥനകളിൽ മന്ത്രാലയം നടപടികൾ എടുക്കുകയും പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങൾക്കായുള്ള പ്രവർത്തന വിവരങ്ങളുടെ രജിസ്ട്രേഷനിൽ 147 അവലോകനങ്ങളും തുടർനടപടികളും സ്വീകരിക്കുകയും ചെയ്തു. കൂടാതെ, സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമായി പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 10,064 സാമ്പിളുകൾ പരിശോധിച്ചു.
Story Highlights : Qatar Ministry of Public Health intensified the Inspection to ensure food safety
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here