Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

August 5, 2024
Google News 1 minute Read

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 51,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6470 രൂപയാണ്. ഒൻപത് ദിവസത്തിനിടെ 1440 രൂപ വർധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതിൽ വില കുറഞ്ഞത്. ശനിയാഴ്ച സ്വർവിലയിൽ 80 രൂപയുടെ മാത്രം കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. പിന്നാലെ ഏകദേശം 4500 രൂപയാണ് ഇടിഞ്ഞിരുന്നു.

ആഗോള വിപണിയിൽ വില ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില കൂടിയേക്കും. ആഭരണം ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാൻസ് ബുക്കിങ് ഉപയോഗിക്കുന്നതാകും നല്ലത്.

Story Highlights : Gold Rate in Kerala today know price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here