Advertisement

‘കേന്ദ്ര റിപ്പോർട്ടിനെ സംസ്ഥാനം അവഗണിക്കുന്നു: പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം’; കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി

August 5, 2024
Google News 2 minutes Read

വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നുവെന്നും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നുവെന്ന് അദ്ദേബം വിമർശിച്ചു. വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

Read Also: ‘ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; കേരള സർക്കാർ എന്ത് ചെയ്തു?’ അമിത് ഷാ

അനധികൃത കയ്യേറ്റത്തിന് താമസത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ‌ സമർപ്പിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി നിർദേശിച്ചു. കേരളം സ്വയം വരുത്തിവെച്ച ദുരന്തം എന്ന രീതിയിലാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം ഉയർന്നിട്ടുള്ളത്.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. കേരളം എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Story Highlights : Union Minister Bhupender Yadav against Kerala in Wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here