ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ് നയിക്കും
ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്.
രാജിവെച്ചതിന് പിന്നാലെ ബ്രിട്ടിനിലേക്ക് കടക്കാനിരുന്ന ഷേയ്ഖ് ഹസീനയ്ക്ക് രാജ്യം അഭയം നിഷേധിച്ചിരുന്നു. അതിനിടെ രാജ്യംവിടാനൊരുങ്ങിയ രണ്ട് മുൻ മന്ത്രിമാരെ അധികൃതർ ധാക്കാ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. അതേസമയം ബംഗ്ലാദേശ് വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പാർലമെന്റിൽ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ അടക്കം സുരക്ഷാ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടും.
കോൺഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണി ഘടകകക്ഷികൾ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ഷേയ്ഖ് ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തിൽ തീരുമാനമാവുന്നത് വരെ ഹസീന ഹിൻഡൺ വ്യോമതാവളത്തിൽ തുടരും. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവർ ഹസീനയ്ക്കുമുമ്പേ ഇന്ത്യ വിട്ടേക്കും.
Story Highlights : Nobel laureate Muhammad Yunus to lead interim government in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here