ബാഗിൽ ബോംബാണെന്ന് തമാശക്ക് പറഞ്ഞു: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നൽകിയത്. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം രണ്ട് മണക്കൂർ വൈകുകയും ചെയ്തു.
ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാഗിൽ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ബാഗിൽ ബോംബാണെന്ന് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. തായ് എയർലൈൻസിൽ തായ്ലാൻറിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. മൂന്ന് മാസത്തിനിടയിൽ വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്റ്റിലായത്.
Story Highlights : One arrested at Nedumbassery airport for fake bomb threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here