Advertisement

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യാമെന്ന് പരിശോധിക്കാൻ സർക്കാരിന് നിർദേശം

August 8, 2024
Google News 3 minutes Read
High Court took up a voluntary case in the Wayanad landslide disaster

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. (High Court took up a voluntary case in the Wayanad landslide disaster)

വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിoഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഇടപെടൽ.ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.നിയമനിർമ്മാണം അടക്കമുള്ള, കാര്യങ്ങൾ പരിശോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിർദേശം നൽകി. കേരളത്തിൻ്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ്.

Read Also: ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനിർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇനിയും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമനിർമ്മാണ സഭയും, എക്സിക്യൂട്ടിവും, ജൂഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. നാളെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

Story Highlights : High Court took up a voluntary case in the Wayanad landslide disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here