മാലിന്യം കളയാൻ പോയി; നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു
എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ്(16) അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോയ്‌സിലെ സ്കൂബ ഡ്രൈവർമാരും തിരച്ചിൽ ആരംഭിച്ചു.
നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Story Highlights : 16-year-old girl falls into backwater in Nettor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here