‘ലാപത ലേഡീസ്’ സുപ്രിംകോടതിയില്‍ പ്രദർശിപ്പിക്കും; ചിത്രം കാണാന്‍ ചീഫ് ജസ്റ്റിസ് എത്തും, ഒപ്പം ആമിർ ഖാനും

മികച്ച പ്രേക്ഷക സ്വീകാര്യ നേടിയ ചിത്രമാണ് കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. നടൻ ആമിർ ഖാൻ നിർമിച്ച ചിത്രം ഇന്ന് സുപ്രിംകോടതിയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 4.15 നാണ് ചിത്രം പ്രദർശിപ്പിക്കുക.സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ആമിർ ഖാനും കിരൺ റാവുവിനും സിനിമക്കായി പ്രത്യേകം ക്ഷണമുണ്ട്
ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള ‘ലാപത ലേഡീസ്’ ഒ.ടി.ടിയിലെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിൽ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി. ലാപതാ ലേഡീസ് 2024 മാർച്ച് ഒന്നിനാണ് തിയറ്ററുകളിലെത്തിയത്.ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 26 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
2023-ൽ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിയറ്റർ റിലീസിന് മുമ്പ്, ലാപത ലേഡീസ് പ്രദർശിപ്പിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Story Highlights : ‘Laapataa Ladies’ Screening In Supreme Court Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here