Advertisement

ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവം: ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

August 10, 2024
Google News 2 minutes Read
Underground noise, Wayanad

വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. തോടുകളിലെയും കിണറുകളിലെയും വെള്ളം കലങ്ങിയിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. നെന്മേനി, അമ്പലവയൽ, വൈത്തിരി മേഖലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാവിലെ അസാധാരണ പ്രതിഭാസമുണ്ടായത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും: ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും

കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉ​ഗ്രശബ്ദം കേട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. പ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉ​ഗ്രശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.

Story Highlights : Geology Department in noise and vibration from underground in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here