Advertisement

കഥകളി ആചാര്യന്‍ ആര്‍എല്‍വി ദാമോദര പിഷാരടിയുടെ ശതാഭിഷേകം വിപുലമായി ആഘോഷിച്ചു

August 11, 2024
3 minutes Read
Kathakali artist RLV Damodara Pisharody’s 84th birthday celebrated

പ്രശസ്ത കഥകളി ആചാര്യന്‍ ആര്‍എല്‍വി ദാമോദര പിഷാരടിയുടെ ശതാഭിഷേകം ‘സാമോദ ദാമോദരം’ എന്ന പേരില്‍ വിപുലമായി ആഘോഷിച്ചു. തൃപ്പൂണിത്തുറയുടെ കഥകളി പാരമ്പര്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ദാമോദര പിഷാരടിയ്ക്ക് ശിഷ്യരും കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ആദരമര്‍പ്പിച്ചത്. സിനിമാ താരമായ ബാബു നമ്പൂതിരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. (Kathakali artiste RLV Damodara Pisharody’s 84th birthday celebrated)

ശ്രീദേവി രാജന്‍, കല വിജയന്‍, തലവടി അരവിന്ദന്‍, കലാമണ്ഡലം രാമന്‍ നമ്പൂതിരി, ആര്‍എല്‍വി രാമന്‍ നമ്പൂതിരി, ആര്‍എല്‍വി ഗോപി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കഥകളി സംഗീതം, ഓട്ടന്‍ തുള്ളല്‍, കഥകളി തുടങ്ങി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. കോട്ടയ്ക്കല്‍ മധു, നെടുമ്പള്ളി രാമന്‍ എന്നിവരാണ് കഥകളി പദക്കച്ചേരി നടത്തിയത്.

Read Also: 24 വിജയക്കുതിപ്പ് തുടരുന്നു; ആറ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

കഥകളി രംഗത്ത് ആര്‍എല്‍വി ദാമോദര പിഷാരടി നല്‍കിയ സംഭാവനകള്‍ക്ക് ആദരം നല്‍കാനായി വൈകീട്ട് നടന്ന സമാദരണ സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനശേഷം ദുരോദ്യനവധം കഥകളി നടന്നു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. 2002ലെ കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ നേടിയ കഥകളി ആചാര്യനാണ് ആര്‍എല്‍വി ദാമോദര പിഷാരടി.

Story Highlights : Kathakali artist RLV Damodara Pisharody’s 84th birthday celebrated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top