Advertisement

വയനാട് ഉരുൾപൊട്ടൽ: കനത്ത മഴ: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

August 11, 2024
Google News 2 minutes Read

വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിപ്പണിൽ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ തുടങ്ങിയത്. രണ്ട് ഇടങ്ങളിൽ നിന്നായി രണ്ട് കാലുകൾ ഉൾപ്പെടെയാണ് ലഭിച്ചത്.

Read Also: ‘കേന്ദ്ര സഹായം കിട്ടണം; നരധിവാസ പ്രവർത്തനങ്ങൾ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ചെയ്യണം’: തോമസ് ഐസക്ക്

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശം. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്.

Story Highlights : Search operations ends for today in Wayanad landslide affected areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here