അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവ്, നിക്ഷേപകർക്ക് 53,000 കോടി നഷ്ടം
അദാനി ഗ്രൂപ്പ് ഓഹരികളിൽ 7 ശതമാനം വരെ ഇടിവ്. നിക്ഷേപകർക്ക് ഇനിതുവരെ 53,000 കോടി രൂപയുടെ നഷ്ടം ഉണ്ടായി. അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടിയായി കുറഞ്ഞു. ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് ഇടിവ്.
അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 5 ശതമാനവും അദാനി പവർ 4 ശതമാനവും അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഇല്ലെങ്കിലും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി വ്യാപാരം നടത്താൻ ഉപയോഗിച്ച ബെർമുഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള, അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്.
Story Highlights : 53000 crore loss adani stocks fall up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here