Advertisement

പാലക്കാട് സിപിഐഎം നേതാവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 12, 2024
Google News 1 minute Read

പാലക്കാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയ൪ സിപിഒ അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമി അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ.ഹംസയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. പൊലിസുകാരനെതിരെ ദുർബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ.

Story Highlights : Police officer suspended for beating CPIM leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here