ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും; ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ നാളെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. (search for Arjun in Shirur will resume tomorrow)
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നാളെ വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ പുഴയില്‍ റഡാര്‍ പരിശോധനയാകും നടക്കുക. ഇതിന് ശേഷമാകും പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക. നേരത്തെ ലോറിയുണ്ടെന്ന് സൂചന ലഭിച്ച ഭാഗത്താകും തിരച്ചില്‍ നടത്തുക. തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് അര്‍ജുന്റെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: മുണ്ടക്കൈയില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ല; ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കൂടി കണ്ടെത്തി
അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലായ സാഹചര്യത്തില്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
Story Highlights : search for Arjun in Shirur will resume tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here