Advertisement

35 വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് പകരംവയ്ക്കാനില്ലാത്ത തലപൊക്കം; പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് സ്‌കൈലൈന്‍ ബില്‍ഡേഴ്സ്

August 12, 2024
Google News 4 minutes Read

റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ ഉയരം കുറിച്ച് സ്‌കൈലൈന്‍ ബില്‍ഡേഴ്സ്. കഴിഞ്ഞ 35 വര്‍ഷങ്ങളായി 66 രാജ്യങ്ങളിലായി 8100ലധികം സംതൃപ്തരായ കുടുംബങ്ങളെ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന് തങ്ങളോടടുപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ഉടനീളം 161 പ്രോജക്ടുകളിലായി 1.67 കോടി സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റ് അപ്പ് ഏരിയയാണ് സ്‌കൈലൈനുള്ളത്. ഡിസൈനര്‍ അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി സ്‌കൈവില്ലകള്‍, പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി ഗാര്‍ഡന്‍ സ്യൂട്ടുകള്‍, അള്‍ട്രാ ലക്ഷ്വറി ഗാര്‍ഡന്‍ ബംഗ്ലാവുകള്‍, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകള്‍ തുടങ്ങി 50 ലക്ഷം മുതല്‍ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാര്‍ന്ന സാധ്യതകളാണ് സ്‌കൈലൈന്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. (skyline builders real estate)

ദുബായില്‍ സ്‌കൈലൈന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട്

ദുബായിയിലെ ആവാന്റ് ഗാര്‍ഡ് റെസിഡന്‍സിലൂടെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലും സാന്നിധ്യമറിയിക്കുകയാണ് സ്‌കൈലൈന്‍. സെന്‍ട്രല്‍ ദുബായിയിലെ ജുമൈറ വില്ലേജ് സര്‍ക്കിളിലാണ് ഈ പ്രോജക്ട് നിര്‍മിക്കപ്പെടുന്നത്. ആവാന്റ് ഗാര്‍ഡ് റസിഡന്‍സസില്‍ 24 നിലകളിലായി 172 അപ്പാര്‍ട്ട്മെന്റുകളും 5 പോഡിയങ്ങളുമാണുള്ളത്. സ്റ്റുഡിയോകള്‍ മുതല്‍ വിശാലമായ 2 BHK അപ്പാര്‍ട്ട്മെന്റുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇന്‍ഫിനിറ്റി പൂള്‍, അത്യാധുനിക ഹെല്‍ത്ത് ക്ലബ്, കമ്യൂണല്‍ വര്‍ക്ക് സ്പെയ്സ്, ഫുള്ളി എക്യുപ്ഡ് ജിം, ഔട്ട്ഡോര്‍ ജിം, റൂഫ്ടോപ് ഗാര്‍ഡന്‍ തുടങ്ങി എലൈറ്റ് ലിവിംഗ് സാധ്യമാക്കുന്ന 22ലധികം ലൈഫ്സ്‌റ്റൈല്‍ അമിനിറ്റീസാണ് ഈ പ്രോജക്ടിലുള്ളത്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചതാണ് ഈ വാസ്തുവിദ്യാവിസ്മയം.

സ്‌കൈലൈന്‍ ഹെക്ടേഴ്സ്
പ്രീമിയം ഡവലപ്ഡ് പ്ലോട്ടിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്സിന്റെ സബ് ബ്രാന്‍ഡാണ് സ്‌കൈലൈന്‍ ഹെക്ടേഴ്സ്. കോട്ടയത്ത് കളത്തിപ്പടിയിലാണ് സ്‌കൈലൈന്‍ ഹെക്ടേഴ്സിന്റെ ആദ്യ പ്രോജക്ടായ സെന്‍ട്രല്‍ അവന്യൂ ഒരുക്കിയിട്ടുള്ളത്. RERA – യുടെ അംഗീകാരവും ഡവലപ്മെന്റ് പെര്‍മിറ്റുമുള്ള പ്രോജക്ടാണിത്.

പത്തിലേറെ അമിനിറ്റീസുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയായ സെന്‍ട്രല്‍ അവന്യൂവിന്റെ ആദ്യ ഫെയ്സില്‍ 4.26 ഏക്കറില്‍ 47 പ്ലോട്ടുകളാണ് ഉള്ളത്. 4.43 മുതല്‍ 9.5 സെന്റ് വരെ വലിപ്പത്തിലുള്ള പ്ലോട്ടുകള്‍ ഇതില്‍ ലഭ്യമാണ്. ക്ലബ് ഹൗസ്, ഔട്ട്ഡോര്‍ ജിം, നടപ്പാതയോടു കൂടിയ ഗസീബോ, കിഡ്സ് പ്ലേ ഏരിയ, ഹാഫ് ബാസ്‌കറ്റ്ബോള്‍ കോര്‍ട്ട്, റിക്രിയേഷന്‍ ഹാള്‍, ട്രീ കോര്‍ട്ട് സീറ്റിംഗ് തുടങ്ങി പത്തിലധികം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. 9 മീറ്റര്‍ വീതിയുള്ള പേവ്ഡ് ഡ്രൈവേയും 5.5-7 മീറ്റര്‍ വീതിയിലുള്ള ഇന്റേണല്‍ പേവ്ഡ് റോഡുകളും ഇതില്‍ നിര്‍മിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിക്കടുത്ത് കളത്തിപ്പടിയില്‍, പ്രശസ്തമായ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷനിലാണ് സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യൂ. കോട്ടയം, മണര്‍കാട്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തില്‍ എത്താം.

എറണാകുളത്ത് കൂനമ്മാവിലാണ് സ്‌കൈലൈനിന്റെ രണ്ടാമത്തെ പ്രീമിയം ഡവലപ്ഡ് പ്രോജക്ടായ സ്‌കൈലൈന്‍ സാങ്ച്വറി. 7.76 ഏക്കറില്‍ 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. പ്ലോട്ടുകളുടെ വലിപ്പം 3.91 മുതല്‍ 7.44 സെന്റ് വരെയാണ്. ക്ലബ്ഹൗസ്, സ്വിമ്മിംഗ് പൂള്‍, ടര്‍ഫ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം, ഫിറ്റ്നസ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, ആംഫി തീയേറ്റര്‍, പാര്‍ട്ടി പവലിയന്‍, മെഡിറ്റേഷന്‍ ഗാര്‍ഡന്‍, ഇന്റേണല്‍ റോഡുകള്‍ തുടങ്ങി നിരവധി അമിനിറ്റീസ് ഈ റെറ അപ്രൂവ്ഡ് പ്രോജക്ടില്‍ ഉണ്ടായിരിക്കുന്നതാണ്. 5 മുതല്‍ 7 മീറ്റര്‍ വരെ വിസ്താരമുള്ള റോഡുകളാണ് ഈ പ്രോജക്ടില്‍ നല്‍കിയിട്ടുള്ളത്.

Read Also: മുണ്ടക്കൈയില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ല; ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കൂടി കണ്ടെത്തി

നിയമപരമായി അംഗീകൃതമായ പ്ലോട്ടുകള്‍ വാങ്ങുന്നത് ഏറ്റവും സുരക്ഷിതമാണ്. ഈ പ്രോജക്ടുകളിലെ പ്ലോട്ടുകളുടെ ആധാരം, മുന്നാധാരം തുടങ്ങി ഭൂമി സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം കൃത്യമാണ്. ഡെവലപ്മെന്റ് പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാന ദേശീയ ഗവണ്‍മെന്റുകള്‍ ഭാവിയില്‍ മാസ്റ്റര്‍ പ്ലാനില്‍ എന്തു മാറ്റങ്ങള്‍ കൊണ്ടുവന്നാലും, പ്ലോട്ടുകളുടെ ഉടമകള്‍ക്ക് അതില്‍ വീട് നിര്‍മിക്കുന്നതിനും മറ്റും, ഒരിക്കലും ഒരു തടസവും ഉണ്ടാകുകയില്ല. വില്ലകള്‍ വാങ്ങുന്നത്രയും മുതല്‍മുടക്കില്ലാതെ വില്ലകള്‍ക്കു സമാനമായ സൗകര്യങ്ങളോടു കൂടിയ ഗെയ്റ്റഡ് കമ്യൂണിറ്റിയില്‍ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് സ്‌കൈലൈന്‍ ഈ പ്രോജക്ടുകളിലൂടെ നല്‍കുന്നത്. പ്ലോട്ടുകള്‍ വാങ്ങുന്നവര്‍ക്ക് പ്ലോട്ട്/ ഹോം ലോണും ലഭ്യമാണ്.

വിവിധ നഗരങ്ങളിലെ പ്രോജക്ടുകള്‍
കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന രണ്ട് പ്രോജക്ടുകളാണ് റാഞ്ചും അരിസ്റ്റോക്രാറ്റും. തൃപ്പൂണിത്തുറയുടെ പ്രകൃതിമനോഹാരിതയില്‍, 12.6 ഏക്കറില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌കൈലൈന്‍ റാഞ്ച് ഗാര്‍ഡന്‍ ബംഗ്ലാവുകള്‍, ആഡംബരത്തിന് പുതിയ നിര്‍വചനമാകുകയാണ്. ഈ പ്രോജക്ടിലെ 4.5 ഏക്കറും പച്ചപ്പും കാറ്റും വെളിച്ചവും നിറഞ്ഞ തുറസായ ഇടമാണ്. ഇത്രയും വിശാലമായ സ്ഥലത്ത് ആകെ 70 വില്ലകള്‍ മാത്രമാണ് ഉള്ളത്. പാശ്ചാത്യ ജീവിതരീതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ബംഗ്ലാവും സജ്ജീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ നിര്‍മ്മാണ രീതി കൊണ്ടും പ്രകൃതിരമണീയമായ അന്തരീക്ഷം കൊണ്ടും ശാന്തസുന്ദരമായ ഒരു ജീവിതം റാഞ്ച് ഉറപ്പ് നല്‍കുന്നു.

രൂപഭംഗിയിലും സൗകര്യങ്ങളിലും മികച്ച് നില്‍ക്കുന്ന അരിസ്റ്റോക്രാറ്റ്, സ്‌കൈലൈന്റെ അഭിമാന പ്രോജക്ടാണ്. കൊച്ചി, എം.ജി റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അരിസ്റ്റോക്രാറ്റ് 11 നിലകളിലായി 18 ലിമിറ്റഡ് എഡിഷന്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സ്‌കൈലൈന്റെ 151-ാം പ്രോജക്ടാണ് ദ വണ്‍. കൊച്ചി ലുലു മാളില്‍ നിന്നും 2.7 കിലോമീറ്റര്‍ മാത്രം ദൂരത്ത്, പാലാരിവട്ടം ബൈപാസിലുള്ള ദ വണ്‍ സ്‌കൈലൈന്റെ അള്‍ട്രാ പ്രീമിയം എയര്‍ കണ്ടീഷന്‍ഡ് 4 BHK അപ്പാര്‍ട്ട്മെന്റുകളാണ്.

സ്‌കൈലൈനിന്റെ 152-ാം പ്രോജക്ടാണ് കൊച്ചി കടവന്ത്രയില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന സ്‌കൈലൈന്‍ ഓസോണ്‍. എയര്‍ കണ്ടീഷന്‍ ചെയ്ത 50 പ്രീമിയം 3 BHK അപ്പാര്‍ട്ടമെന്റുകളടങ്ങുന്ന ഓസോണ്‍ പകരം വയ്ക്കാനില്ലാത്ത ആഡംബര സ്വപനങ്ങളുടെ സാക്ഷാത്കരണമാണ്. നഗരത്തിന്റെ എല്ലാ സുഖ സൗകര്യങ്ങള്‍ക്കുമിടയില്‍ ആഡംബരത്തിന്റെ പുതിയ നിര്‍വചനം.കൊച്ചി, എളമക്കരയില്‍ നിര്‍മ്മാണം ആരംഭിച്ച സ്‌കൈലൈന്‍ സെന്‍ എന്ന പ്രോജക്ടില്‍ 12 നിലകളിലായി ഒരുങ്ങുന്ന 44 പ്രീമിയം 3 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്.

എളമക്കരയില്‍ ബാവന്‍സ് സ്‌കൂളിനടുത്തുള്ള സ്‌കൈലൈന്‍ സെസ്റ്റ് ഉടന്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന പ്രോജക്ടാണ്. മെട്രോ സ്റ്റേഷന്‍ അടക്കം മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ പ്രീമിയം 3 & 4 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. ബെയ്സ്മെന്റ് + ഗ്രൗണ്ട് + 13 നിലകളിലായി ആകെ 36 യൂണിറ്റുകളാണ് ഉള്ളത്. കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി ഒരു ഫ്ളോറില്‍ 3 അപ്പാര്‍ട്ട്മെന്റുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു. സ്വിമ്മിംഗ് പൂള്‍, മള്‍ട്ടിപര്‍പ്പസ് ഏസി ഹാള്‍, ഏസി ഗെയിംസ് റൂം, ഫിറ്റ്നസ് സെന്റര്‍ തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്. ചുരുക്കത്തില്‍ ആഡംബരപൂര്‍ണവും ആനന്ദഭരിതവുമായ ജീവിതം ഉറപ്പാക്കുന്നു സ്‌കൈലൈന്‍ സെസ്റ്റ്.

സ്‌കൈലൈന്‍ പിക്സലിനും സൈലസിനും ലഭിച്ച ഉയര്‍ന്ന സ്വീകാര്യതയാണ് മെട്രിക്സിന് വഴിയൊരുക്കിയത്. കാക്കനാട് നിര്‍മ്മാണം പുരോഗമിക്കുന്ന സൈലസ് ഡിസൈനിലും സൗകര്യങ്ങളിലും ഒരുപോലെ മികച്ചതാണ്. ഇന്‍ഫോപാര്‍ക്ക്, വരാന്‍ പോകുന്ന മെട്രോ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സൗകര്യങ്ങളുടെ തൊട്ടടുത്താണ് മെട്രിക്സ്.

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌കൈലൈന്‍ ഹെയ്സല്‍ കോട്ടയം കളത്തിപ്പടിയിലാണ്. എജ്യൂക്കേഷണല്‍ ഹബ്ബായ കളത്തിപ്പടിയില്‍ നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വളരെ ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൈലൈന്‍ ഹെയ്സല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നിലവില്‍ 50.75 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.

മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈന്‍ പേള്‍ എന്ന റെഡി ടു മൂവ് ഇന്‍ പ്രോജക്ട് കഞ്ഞിക്കുഴിയിലാണ്. സ്‌കൈലൈന്‍ പേളിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നിലവില്‍ 1.15 കോടി രൂപ മുതലാണ് വില. ഈ പ്രോജക്റ്റില്‍ 1736 sq. ft മുതല്‍ 1912 sq. ft വരെ വിസ്തീര്‍ണമുള്ള 65 അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. കുട്ടികള്‍ക്കുള്ള പൂള്‍ ഉള്‍പ്പെടുത്തിയ സ്വിമ്മിങ് പൂള്‍, എയര്‍കണ്ടീഷന്‍ ചെയ്ത ഗെയിംസ് റൂം, മള്‍ട്ടിപര്‍പ്പസ് റെക്രിയേഷന്‍ ഹാള്‍, ഫിറ്റ്നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്റ്റിലുണ്ട്.

പട്ടണത്തിന്റെ സൗകര്യങ്ങളും നാടിന്റെ പച്ചപ്പുമുള്ള തിരുവല്ലയിലെ മഞ്ഞാടിയിലുള്ള റെഡി ടു മൂവ് അപ്പാര്‍ട്ട്മെന്റുകളാണ് സ്‌കൈലൈന്‍ വിന്‍ഡ്മില്‍. രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈന്‍ വിന്‍ഡ്മില്‍ അപ്പാര്‍ട്ട്മെന്റുകള്‍ നിലവില്‍ 1.32 കോടി രൂപ മുതല്‍ സ്വന്തമാക്കാം.

തൃശൂര്‍ കിഴക്കേക്കോട്ടയിലുള്ള ന്യൂ ലോഞ്ച് പ്രോജക്ടാണ് സ്‌കൈലൈന്‍ സിറ്റി ലൈറ്റ്. 40 പ്രീമിയം 2,3 & 4 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്. പൂള്‍ ഡെക്ക് പാര്‍ട്ടി ഏരിയ, എയര്‍ കണ്ടീഷന്‍ ചെയ്ത മള്‍ട്ടി പര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, മോഡേണ്‍ ഫിറ്റ്‌നസ് ഉപകരണങ്ങളോടു കൂടിയ ഫിറ്റ്‌നസ് സെന്റര്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കിഡ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂള്‍, ഗസ്റ്റ് കാര്‍ പാര്‍ക്ക് തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. ഷോപ്പിംഗ് മാളുകളും ആശുപത്രികളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടുത്തുള്ള നല്ല ലൊക്കേഷനിലാണ് ഈ പ്രോജക്ട് നിര്‍മിക്കുന്നത്. ഗുണമേന്മയ്ക്കും സൗന്ദര്യാത്മകതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മിച്ചിട്ടുള്ള സ്‌കൈലൈന്‍ സിറ്റി ലൈറ്റ് ഒരു നിക്ഷേപം എന്ന നിലയിലും മികച്ച പ്രോജക്ടാണ്.

തൃശ്ശൂരില്‍ ഉടന്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന പ്രോജക്ടാണ് സ്‌കൈലൈന്‍ വിസ്താര. ലോവര്‍ ബെയ്സ്മെന്റ് + ബെയ്സ്മെന്റ് + ഗ്രൗണ്ട് + 14 നിലകളിലായി 54 പ്രീമിയം 2 & 3BHK അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രോജക്ടില്‍ ഉണ്ടായിരിക്കുക. ഉയര്‍ന്ന ജീവിതശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം സ്‌കൈലൈന്‍ വിസ്താരയില്‍ സജ്ജീകരിക്കുന്നതാണ്. മെയിന്‍ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോജക്ടില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് എളുപ്പത്തില്‍ എത്താം. എന്‍എച്ചിലേക്ക് രണ്ട് കിലോ മീറ്ററില്‍ താഴെ ദൂരമേയുള്ളു. വരാന്‍ പോകുന്ന ഹൈലൈറ്റ് മാള്‍ ഈ പ്രോജക്ടിനടുത്താണ്.

കോഴിക്കോട് മിനി ബൈപാസില്‍ ലുലുമാളിനടുത്തായുള്ള ന്യൂ ലോഞ്ച് പ്രോജക്ടാണ് സ്‌കൈലൈന്‍ ഒഡീസി. 86 അള്‍ട്രാ പ്രീമിയം 3 & 4 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍ വിത്ത് കിഡ്സ് പൂള്‍, ഏസി ഫിറ്റ്നസ് സെന്റര്‍, യുണിസെക്സ് സലൂണ്‍, ബാര്‍ബിക്യൂ സെന്റര്‍, ഏസി ഗസ്റ്റ് സ്യൂട്ട് തുടങ്ങി ആഡംബരപൂര്‍ണമായ 65- ലേറെ അമിനിറ്റീസുള്ള സ്‌കൈലൈന്‍ ഒഡീസി ജീവിതത്തിന് എല്ലാ അര്‍ഥത്തിലും മാറ്റ് വര്‍ധിപ്പിക്കുന്ന പ്രോജക്ടാണ്. സ്‌കൈലൈന്‍ ഒഡീസിയിലെ താമസം ജീവിതനിലവാരത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

പ്രകൃതിഭംഗി കൊണ്ടും രുചി വൈഭവം കൊണ്ടും പെരുമ തീര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഒരു റെഡി ടു മൂവ് പ്രോജക്ടാണ് സ്‌കൈലൈനിനുള്ളത്. സമകാലികമായ ഡിസൈനില്‍, NH 66ന് സമീപത്ത് നിര്‍മ്മിച്ചിരിക്കുന്ന ബ്ലൂ വിസ്ത, ഒരു ഗ്ലോബല്‍ ലൈഫ്സ്റ്റൈല്‍ വാഗ്ദാനം ചെയ്യുന്നു. സ്വിമ്മിങ് പൂള്‍, കിഡ്സ് പൂള്‍, ഫിറ്റ്നെസ്സ് സെന്റര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അസോസിയേഷന്‍ റൂം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ബ്ലൂ വിസ്തയിലുള്ളത്.സ്‌കൈലൈന്‍ ഹെയര്‍ലൂം, സ്‌കൈലൈന്‍ ക്ലിഫ് വാട്ടേഴ്സ് എന്നീ പ്രോജക്ടുകള്‍ക്കു ശേഷം കണ്ണൂരില്‍ സ്‌കൈലൈനിന്റെ മൂന്നാമത്തെ അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് വിങ്ങ്സ്. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കണ്ണൂരിന്റെ ഹൃദയഭാഗമായ മേലേ ചൊവ്വയിലാണ് വിങ്ങ്സിന്റെ 68 പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍ ഒരുങ്ങുന്നത്. ആഡംബര സ്വപ്നങ്ങള്‍ക്ക് പുതിയ നിര്‍വചനമേകുന്ന 2,3,4 BHK അപ്പാര്‍ട്ടുമെന്റുകളാണ് വിങ്ങ്സിലുള്ളത്. എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ദ്ദിഷ്ട ബൈപാസില്‍ നിന്നും 1.5 കിലോമീറ്ററും, മേലെ ചൊവ്വ ജങ്ഷനില്‍ നിന്ന് 600 മീറ്റര്‍ ദൂരത്തിലുമാണ് സ്‌കൈലൈന്‍ വിങ്ങ്സ്. കൊമേര്‍ഷ്യല്‍ സെന്ററുകള്‍, സ്‌കൂളുകള്‍, ഹൈവേകള്‍ തുടങ്ങി സാമൂഹിക സംവിധാനങ്ങളുടെ നടുവിലാണ് എന്ന പ്രത്യേകതകൂടിയുണ്ട് സ്‌കൈലൈന്റെ ഈ പ്രോജക്ടിന്. തലശേരിയില്‍ സ്‌കൈലൈനിന്റെ പുതിയ പ്രോജക്ട് ഉടന്‍ വരുന്നതാണ്.

നഗരത്തിന്റെ ആധുനിക സംവിധാനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് സ്‌കൈലൈന്‍ അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ സ്‌കൈലൈന്‍ അപ്പാര്‍ട്ട്മെന്റും സ്വപ്ന ഭവനം എന്നതിനപ്പുറം ഒരു നിക്ഷേപവുമാണ്. അതോടൊപ്പം തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയും വിശ്വാസവും സ്‌കൈലൈന്‍ ഉറപ്പുനല്‍കുന്നു. സ്‌കൈലൈന്‍ നേടിയിട്ടുള്ള സര്‍ട്ടിഫിക്കേഷനുകളും, അംഗീകാരങ്ങളും ഇതിനുള്ള തെളിവാണ്. ഇന്ത്യയില്‍ ആദ്യമായി ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍മാരില്‍ ഒരാളാണ് സ്‌കൈലൈന്‍. 2007ല്‍ CRISIL ഗ്രേഡിങ്ങ് നേടുകയും നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ് ആയ DA2+ സ്വന്തമാക്കുകയും ചെയ്ത കേരളത്തിലെ ആദ്യ ബില്‍ഡറാണ് സ്‌കൈലൈന്‍. സ്‌കൈലൈന്‍ ഹോംകെയര്‍, സ്‌കൈലൈന്‍ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ്, സ്‌കൈലൈന്‍ ഇന്റീരിയേഴ്സ്, സ്‌കൈലൈന്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാ നഗരങ്ങളിലുമുള്ള ട്രാന്‍സിറ്റ് ഹോമുകളില്‍ സൗജന്യമായി താമസിക്കാന്‍ അവസരം ലഭ്യമാക്കുന്ന സ്‌കൈലീനിയേജ്, സ്‌കൈ കെയര്‍, റെന്‍ഡല്‍ & റീസെയില്‍ ഡിവിഷന്‍ തുടങ്ങി സ്‌കൈലൈന്‍ ലഭ്യമാക്കുന്ന വില്‍പ്പനാനന്തര സേവനങ്ങള്‍ ഓരോ സ്‌കൈലൈന്‍ വീടിനേയും മികച്ച ജീവിതമൊരുക്കുന്ന ഇടങ്ങളാക്കിമാറ്റുന്നു.

Story Highlights : skyline builders real estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here