Advertisement

വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ജീവനൊടുക്കി

August 14, 2024
1 minute Read

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചേലക്കര ഗവ. SMT സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകിയതായി അധികൃതർ അറിയിച്ചു.

Story Highlights : 10 year old boy ends life in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top