Advertisement

‘കാഫിർ പ്രയോഗം സിപിഐഎം സൃഷ്ടി, കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ’; കെ സുധാകരൻ

August 14, 2024
1 minute Read

കാഫിർ പ്രയോഗം സിപിഐഎം സൃഷ്ടിയാണെന്ന് കണ്ടെത്തിയിട്ടും കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഗൂഢാലോചനയിൽ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണ്പൊലീസിന്റെ ശ്രമം . നുണ ബോംബ് സൃഷ്ടിച്ചവരെ സംരക്ഷിക്കാൻ സിപിഐഎമ്മും പൊലീസും ശ്രമിച്ചാൽ നാടിൻറെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകൾക്ക് ഊണിലും ഉറക്കത്തിലും വർഗീയതയെ താലോലിക്കുന്ന സിപിഐഎം ബുദ്ധിജീവികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.

ഇതിനിടെ കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു . ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു.

പ്രമുഖ നേതാക്കൾ വരെ ഇതേടുത്ത് തനിക്കെതിരെ ഉപയോഗിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വാശിയെറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടം ആയപ്പോഴാണ് ഇത് പുറത്തെടുത്തത്യ തനിക്ക് ഇതിൽ അത്യാഹ്ലാദം ഒന്നുമില്ല. എനിക്ക് ഇത് നേരത്തെ തന്നെ മനസിലായതാണെന്ന് ഷാഫി പറഞ്ഞു. പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ട്. എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്ന് ഷാഫി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്‌ക്രീൻ ഷോട്ട് ലഭിച്ചു. പോരാളി ഷാജി ഫേസ്ബുക് പേജിന്റെ ഉടമ വഹാബാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്.

Story Highlights : K Sudhakaran reacts Kafir remark controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top