സീനിയേഴ്‌സിന്റെ മുഖത്തുനോക്കിയെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 35ഓളം കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി
ചെറുതുരുത്തി സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ആണ് സീനിയേഴ്‌സില്‍ നിന്ന് റാഗിങ്ങിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റത്. സീനിയേഴ്‌സിന്റെ മുഖത്ത് നോക്കി എന്ന ആരോപിച്ചുകൊണ്ടാണ് റാഗിംഗ് നടന്നത്. 35 ഓളം വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആക്രമിച്ചതായാണ് പരാതി. (Plus one students attacked by seniors in cheruthuruthy)
കുട്ടിയുടെ തലയ്ക്കും അടിവയറ്റിലും സര്‍ജറി കഴിഞ്ഞിരിക്കുകയായിരുന്നു. കുട്ടിയുടെ കാലിനും കഴുത്തിനും മര്‍ദനത്തില്‍ പരുക്കേറ്റു. വിദ്യാര്‍ത്ഥി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചെറുതുരുത്തി പോലീസ് സംഭവത്തില്‍ നടപടി ആരംഭിച്ചു.
ചേലക്കര, ചെറുതുരുത്തി മേഖലയില്‍ കുട്ടികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേല്‍ക്കുന്ന രണ്ടാമത്തെ സംഭവമാണ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിഐയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇതേ സ്‌കൂളില്‍ ഒരു കുട്ടിയ്ക്കും സഹപാഠികളില്‍ നിന്ന് ആക്രമണമേറ്റിരുന്നു.
Story Highlights : Plus one students attacked by seniors in cheruthuruthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here