Advertisement

‘തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തും: പ്രശ്നങ്ങൾ ഒഴിവാക്കും’; സുരേഷ് ഗോപി

August 14, 2024
Google News 2 minutes Read

തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കുത്തിയിരുന്ന് വെടിക്കെട്ട് കണ്ട ആസ്വദിച്ചിരുന്ന ഒരു തല്ലു പോലും ഇല്ലാത്ത കാലമുണ്ടായിരുന്നുവെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കഴിഞ്ഞതവണ ഹിതമല്ലാത്തത് നടന്നു. സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.ജനങ്ങളുടെ ഉത്സവമായി പൂർവസ്ഥിതിയിലേക്ക് തൃശൂർ പൂരം എത്തിക്കാനുള്ള സാങ്കേതികപരമായ യോഗമാണ് നടക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇനിയും യോഗങ്ങൾ നടക്കുമെന്നും വിദഗ്ധരെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹൈക്കോടതി പറയുന്ന മാനദണ്ഡ‍ങ്ങൾ അനുസരിച്ചും തെറ്റിദ്ധാരണകൽ ഉണ്ടായെങ്കിൽ അത് ധരിപ്പിക്കുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക യോഗം വിളിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതൽ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനത്തിനായാണ് യോ​ഗം വിളിച്ചിരിക്കുന്നത്.

Story Highlights : Union Minister Suresh Gopi about Thrissur pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here