കാഫിർ സ്ക്രീൻഷോട്ട്; ആരോപണ വിധേയനായ റിബേഷിന് പിന്തുണയുമായി DYFI
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷിന് പിന്തുണയുമായി ഡിവൈഎഫ്ഐ. അന്വേഷണവുമായി സഹകരിക്കുക മാത്രമാണ് റിബേഷ് ചെയ്തതെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു പറഞ്ഞു. റിബേഷുമായി ഇക്കാര്യം ചോദിച്ചറിഞ്ഞിരുന്നുവെന്ന് ഷൈജു ട്വന്റിഫോറിനോട് പറഞ്ഞു.
ഇത്തരം സ്ക്രീൻഷോട്ട് പ്രചരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ചെയ്തതെന്ന് റിബേഷ് മറുപടി നൽകിയെന്ന് പിസി ഷൈജു പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് റിബേഷ് പറഞ്ഞിട്ടുണ്ട്. ഇതിന് ഡിവൈഎഫ്ഐ പൂർണ്ണ പിന്തുണ നൽകുമെന്ന് ഷൈജു വ്യക്തമാക്കി. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും പി സി ഷൈജു ആവശ്യപ്പെട്ടു.
കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ വിശദീകരണത്തിനില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ പറഞ്ഞു. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തില്ലേ എന്ന ചോദ്യത്തോട് അന്വേഷിച്ച് കണ്ടെത്താൻ മറുപടി. അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ പറഞ്ഞു.
Story Highlights : DYFI With support ofr Ribesh Ramakrishnan in kafir screenshot controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here