Advertisement

രാജ്യത്ത് ഇടിമിന്നൽ മരണങ്ങളിൽ വൻ വർധന, കാലാവസ്ഥാ വ്യതിയാനം മുഖ്യകാരണം; ഇനിയും ഗൗരവമായി കാണാതെ സംസ്ഥാനങ്ങൾ

August 15, 2024
Google News 2 minutes Read
Trinamool Worker Dead, 25 Injured In Lightning Strikes During Bengal Rally

രാജ്യത്ത് 2010 മുതൽ 2020 വരെയുള്ള 10 വർഷം ഇടിമന്നലേറ്റ് മരിച്ചവരുടെ എണ്ണം കുതിച്ചുയർന്നതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1967 മുതൽ 2002 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളിൽ ശരാശരി 38 പേരാണ് ഇടിമന്നലേറ്റ് മരിച്ചിരുന്നത്. 2003 – 2020 കാലയളവിൽ ഇത് ശരാശരി 61 ലേക്ക് ഉയർന്നു.

1986 ശരാശരി 28 പേർ ഇടിമിന്നലേറ്റ് മരിച്ചിരുന്ന ഇന്ത്യയിൽ, 2016 ആയപ്പോഴേക്കും ശരാശരി മരണം 81ലേക്ക് ഉയർന്നു. ഒഡിഷയിലെ ഫക്കീർ മോഹൻ സർവകലാശാലയിൽ നിന്നടക്കം പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. 1967 മുതൽ 2020 വരെ കാലയളവിൽ 101309 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. അതിൽ തന്നെ 2010 മുതൽ 2020 വരെയുള്ള കാലയളവിൽ മരണസംഖ്യ കുതിച്ചുയർന്നു. ഒരു വർഷം 1876 പേർ എങ്കിലും ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്.

ഈ സാഹചര്യത്തിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് വിമർശിക്കപ്പെടുന്നുണ്ട്. ആയിരം സ്ക്വയർ കിലോമീറ്റർ ഏരിയക്കത്ത് നടന്ന ശരാശരി മരണങ്ങളുടെ കണക്കെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ പേർ ഇടിമിന്നൽലേറ്റ് മരിച്ചത് ബിഹാറിലാണ്. 79 ആണ് ഇവിടത്തെ ശരാശരി മരണം. പശ്ചിമബംഗാളിൽ 76 ജാർഖണ്ഡിൽ 42 ആണ് ശരാശരി മരണങ്ങൾ.

മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണങ്ങൾ 1967നു ശേഷം ക്രമമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2001 നു ശേഷം വടക്കേ കിഴക്കൻ സംസ്ഥാനങ്ങളിലും ഇടിമിന്നൽ മരണങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വനനശീകരണം, ജലസ്രോതസ്സുകളുടെ കുറവ്, ആഗോളതാപനം തുടങ്ങിയ കാരണങ്ങളാണ് ഇടിമിന്നൽ മരണങ്ങൾ കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രളയം ചുഴലി കൊടുങ്കാറ്റ് വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്ക് മുൻകരുതൽ എടുക്കുന്ന സമയത്ത് ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഇടിമിന്നലിന്റെ കാര്യത്തിൽ ഗൗരവമേറിയ ചർച്ചകൾ നടന്നിട്ടില്ല.

എങ്കിലും ചില സംസ്ഥാനങ്ങളിൽ ഇടിമിന്നലുമായി ബന്ധപ്പെട്ട നയങ്ങളും ആക്ഷൻ പ്ലാനുകളും രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മധ്യപ്രദേശ്, ഒഡീഷ, ബിഹാർ, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നും തന്നെ ഇതുമായി ബന്ധപ്പെട്ട യാതൊരു നയപരിപാടികളും ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. ഇക്കാര്യം വളരെ നേരത്തെ ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതാണ്.

Story Highlights : India saw alarming rise in lightning deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here