Advertisement

‘നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായ്’; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയുടെ ‘ബസൂക്ക’ ടീസർ എത്തി

August 15, 2024
Google News 1 minute Read

മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്ക, ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോ​ഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.

മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Story Highlights : Mammootty’s Bazooka Teaser out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here