‘പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണം; അനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം’; മാധവ് ഗാഡ്ഗിൽ
വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തണമെന്നെും താനും പണം നൽകിയിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് മാധവ് ഗാഡ്ഗിലിൻ്റെ പ്രസ്താവന.
അനുമതിയില്ലാത്ത കരിങ്കൽ ക്വാറികളാണ് പരിസ്ഥിക്ക് ദോഷം ചെയ്യുന്നതെന്നും കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുംബശ്രീ പ്രവർത്തകർക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. റിസോട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ റിസോട്ട് പ്രൽത്സാഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ‘നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്’; മാധവ് ഗാഡ്ഗിൽ
പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയുടെ റാങ്ക് ഏറ്റവും മോശമാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ഗാഡ്ഗിൽ വ്യക്തമാക്കിയിരുന്നു.
Story Highlights : Unauthorized quarries harm environment says Madhav Gadgil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here