കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ഒ പി ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. അടിയന്തര സേവനങ്ങള്‍ മാത്രമാണുണ്ടാകുക. (IMA protest today in Kolkata Doctor rape case)
അതേസമയം ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി ബി ഐ കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ചോദ്യം ചെയ്തു. കൂടുതല്‍ പേരുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് സി ബി ഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
Read Also: ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം; ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറില്ല
ആശുപത്രി ആക്രമിച്ച കേസില്‍ ഇതുവരെ 25 പേരെ കോല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കേസ് കൊല്‍ക്കത്ത പൊലീസില്‍ നിന്ന് സിബിഐക്ക് കൈമാറി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം സംബന്ധിച്ച് ഒരു വ്യക്തതയും ലബ്ബിച്ചിട്ടില്ലെന്നും ആര്‍ ജി കര്‍ മെഡിക്കല്‍കോളേജില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Story Highlights : IMA protest today in Kolkata Doctor rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here