Advertisement

ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ

August 17, 2024
Google News 1 minute Read

കൊൽക്കത്തയിൽ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക്‌ കത്തയച്ച് ഐഎംഎ. വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് ഒരുക്കണമെന്ന് ഐഎംഎ കത്തിൽ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഉന്നത അന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം കണ്ടെത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഐഎംഎ കത്തിൽ ആവശ്യപ്പെട്ടു.

ഏതൊരു കുറ്റകൃത്യവും നിശ്ചിത സമയപരിധിക്കുള്ളിൽ സൂക്ഷ്മമായും തൊഴിൽപരമായും അന്വേഷിക്കുകയും നീതി ലഭ്യമാക്കുകയും വേണം. മരിച്ചുപോയ കുടുംബത്തിന് ഉചിതമായതും മാന്യവുമായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഐഎംഎ കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം.

സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രിമുതല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights : Kolkata Doctor Death, IMA writes to PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here