Advertisement

നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവകലാശാല വേണം: കെ.എസ്.യു

August 17, 2024
Google News 1 minute Read

സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാരിനെ അറിയിക്കും.

സംസ്ഥാനത്തെ പല സർവ്വകലാശാലകളും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ലന്ന് മാത്രമല്ല പുനഃമൂല്യനിർണ്ണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെൻ്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് സംഘടിപ്പിച്ച നിയമ വിദ്യാർത്ഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.യു സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ 21 നിയമ കലാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറിമാരായ മുബാസ് ഓടക്കാലി,അൽ അമീൻ അഷ്റഫ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എം കൃഷ്ണ ലാൽ, സംസ്ഥാന ഭാരവാഹികളായ ജെയിൻ പൊട്ടക്കൻ, ജിഷ്ണു രാഘവ്, തൗഫീക്ക് രാജൻ, ജോയൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Story Highlights : Need Special university for law students, says KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here