Advertisement

കെഎസ്‌യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

April 3, 2025
Google News 1 minute Read

എറണാകുളം കെഎസ്‌യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, ജില്ലാ ഭാരവാഹികളായ അമർ മിഷാൽ , കെവിൻ പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി. പരാതി നൽകിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെതിരെയും നടപടിയെടുത്തു.

അതേസമയം സഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ കെപിസിസി നടപടി സ്വീകരിച്ചിരുന്നു. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ചുമതലയിൽ നിന്ന് അവരെ മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും.

Story Highlights : Mass action in KSU, Three people suspended Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here