Advertisement

പാലക്കാട് കെഎസ്ആര്‍ടിസി ബസ് കിലോമീറ്ററുകളോളം കണ്ടക്ടറില്ലാതെ ഓടി; ബസില്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നാലെ ഓട്ടോ പിടിച്ചെത്തി

August 17, 2024
Google News 2 minutes Read
Palakkad KSRTC bus travelled 7 kms without conductor

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ. ബസെടുക്കുമ്പോള്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നെ ഓട്ടോ പിടിച്ചാണ് എത്തിയത്. ( Palakkad KSRTC bus travelled 7 kms without conductor)

ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് രസകരമായ സംഭവം. ബസെടുത്ത് ഏറെ നേരം കഴിഞ്ഞ് കുളപ്പുളളിയും കൂനത്തറയും പിന്നിട്ടപ്പോഴാണ് ആരും ടിക്കറ്റ് ചോദിച്ച് വന്നില്ലെന്ന കാര്യം യാത്രക്കാര്‍ ഓര്‍ത്തത്. ഡ്രൈവറോട് കാര്യമന്വേഷിച്ചപ്പോഴാണ് അക്കിടി പറ്റിയതായി മനസിലായത്.

Read Also: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്ന് സംശയം

ഏഴ് കിലോമീറ്ററോളം സഞ്ചരിച്ച് കഴിഞ്ഞ ബസില്‍ നിന്ന് യാത്രക്കാര്‍ പലരും ഇറങ്ങിയിരുന്നു. എന്തായാലും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ കണ്ടക്ടര്‍ പിന്നാലെ ഓടിപിടിച്ചെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Story Highlights : Palakkad KSRTC bus travelled 7 kms without conductor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here