Advertisement

ജനങ്ങളോട് ആശങ്കപ്പെടരുതെന്ന് പറയുന്നതിൽ കാര്യമില്ല; മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ഇടുക്കി രൂപത

August 19, 2024
Google News 1 minute Read

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.

ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി. തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.

കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണം. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു.

Story Highlights : Idukki diocese about Mullaperiyar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here