ഐപാക് സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 കാരംസ് ടൂര്‍ണമെന്റില്‍ ശനീബ് -ജംഷാദ് സഖ്യം ജേതാക്കളായി
ഇന്ത്യന്‍ ഫര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ഡബിള്‍സ് കാരംസ് ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആസിഫ് -സകീര്‍ സഖ്യത്തെ പരാജയപ്പെടുത്തി ജംഷാദ് ശനീബ് സഖ്യം ജേതാക്കളായി. (Indian pharmacist association carrom competition)
അല്‍ നാസ്സര്‍ കാരംസ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടീം ബീറ്റാബ്ലോക്കേഴ്‌സ്, അഡ്രെനിനെര്‍ജിക് സ്‌ട്രൈകേഴ്‌സ്, വൈറ്റാമിന്‍ റോക്കഴ്‌സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്‌സ് എന്നീ നാല് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ഖത്തര്‍ ഇന്ത്യന്‍ കാരംസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം സിലോണ്‍ ഉത്ഘാടനം ചെയ്തു.
ആവേശകരമായ മത്സരത്തില്‍ നവീന്‍,അസ്ഹര്‍ സഖ്യത്തെ പരാജയപ്പെടുത്തി മഷൂദ്,ശുഹൈല്‍ സഖ്യം മൂന്നാം സ്ഥാനം നേടി. സജീര്‍,ഷാനവാസ് കോഴിക്കല്‍,അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഹനീഫ് പേരാല്‍, ഷംനാദ് ,അഷ്റഫ് നെല്ലിക്കുന്ന്,അമീര്‍ അലി,ഷാനവാസ് ബദ്രിയ,അഖില്‍,സത്താര്‍, ജാഫര്‍,ഷാനവാസ് പുന്നോളി,അഹമ്മദ്,അല്‍ത്താഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Story Highlights : Indian pharmacist association carrom competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here