Advertisement

യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല; സുപ്രിംകോടതി വിമർശനത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

August 20, 2024
Google News 2 minutes Read

കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. സുപ്രിം കോടതി വിമർശനത്തിന് പിന്നാലെയാണ് പൊലീസ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. രണ്ടു അസിസ്റ്റന്റ് കമ്മീഷ്ണർമാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെൻഡ‍് ചെയ്തു.

അസിസ്റ്റന്റ് കമ്മീഷണർമാരായ ഷാക്കിർ ഉദ്ദീൻ സർദാർ, രമേഷ് ഷാ ചൗധരി, ഇൻസ്പെക്ടർ രാകേഷ് മിൻസ് എന്നിവർക്കാണ് സസ്പെൻഷൻ. മൂന്ന് പേർക്കും എതിരെ വകുപ്പ് തല നടപടി ആരംഭിച്ചു. ആശുപത്രി അക്രമണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. കേസിൽ സുപ്രിംകോടതിയിൽ സർക്കാർ അതിരൂക്ഷ വിമർശനമാണ് നേരിട്ടത്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് കൊലപാതകത്തിന് ശേഷവും സ്വാഭാവിക നീതി ലഭിച്ചില്ലെന്ന വിമർശനത്തോടെയായിരുന്നു കോടതി വിഷയത്തിലേക്ക് കടന്നത്.

Read Also: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി

എഫ്ഐആർ രജിസ്റ്റർ ചെയ്തതിലെ കാലതാമസം, ഡോക്ടറുടേത് ആത്മഹത്യയാണെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രസ്താവന, ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിലെ ആൾക്കൂട്ട ആക്രമണം എന്നിവ അക്കമിട്ട് പറഞ്ഞ് ബംഗാൾ സർക്കാരിനെ കോടതി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേൽ ബംഗാൾ സർക്കാരിന്റെ അധികാരം അഴിച്ചുവിടരുതെന്നും കോടതിയുടെ മുന്നറിയിപ്പ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കാൻ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാൻ കഴിയില്ലെന്നും കോടതി.

Story Highlights : West Bengal Doctor Murder case 3 police officers suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here