Advertisement

പ്രേക്ഷക പ്രീതിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ട്വന്റിഫോര്‍; ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

August 22, 2024
2 minutes Read
24 news barc rating

പ്രേക്ഷക പ്രീതിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ട്വന്റിഫോര്‍. പുതിയ ബാര്‍ക് ആധികാരിക റേറ്റിംഗില്‍ ട്വന്റിഫോര്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 60 ആഴ്ചകിലെ വാര്‍ത്താ പകലുകളില്‍ ട്വന്റിഫോര്‍ ഒന്നാമതാണ്. ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക്) പുറത്തുവിട്ട 33-ാം ആഴ്ചയിലെ കണക്കുകള്‍ പ്രകാരം ട്വന്റിഫോര്‍ ന്യൂസ് 157.3 പോയിന്റുകളുമായി മുന്നിട്ടുനില്‍ക്കുകയാണ്. (24 News no. 1 in BARC rating television rating)

വാര്‍ത്തകളുടെ അവതരണത്തിലും വൈവിധ്യത്തിലും കാലാനുസൃതമായ വ്യത്യസ്ത കൊണ്ടുവന്ന ട്വന്റിഫോറിന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമാണ് റേറ്റിംഗിലെ ഈ അപരാജിത കുതിപ്പ്. നിലപാടുകളിലെ സത്യസന്ധനയും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളിലെ ആധികാരികതയും കൊണ്ട് ട്വന്റിഫോറിന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക ലക്ഷങ്ങളുടെ വിശ്വാസം നേടാനായി. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചടുലമായുള്ള അവതരണം കുട്ടികളെ ഉള്‍പ്പെടെ ട്വന്റിഫോര്‍ ന്യൂസിലേക്ക് അടുപ്പിച്ചു. നാടിന്റെ ന്യൂസ് ഡസ്‌കായി അക്ഷരാര്‍ത്ഥത്തില്‍ മാറാന്‍ സാധിച്ച ട്വന്റിഫോര്‍ ട്വന്റിഫോര്‍ കണക്ടിലൂടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുതകര്‍ന്നവര്‍ക്കുള്‍പ്പെടെ കൈത്താങ്ങാകുകയുമാണ്. ആറ് വര്‍ഷം കൊണ്ട് അതിവേഗത്തില്‍ യൂട്യൂബിലും ആറ് മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ട്വന്റിഫോര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒന്നാം സ്ഥാനത്താണ്.

Story Highlights : 24 News no. 1 in BARC rating television rating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top