ഖത്തര്‍ സ്റ്റാര്‍സ് കപ്പിന് ഈ മാസം 30ന് കിക്കോഫ്
ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ആഗസ്റ്റ് 30ന് ദോഹയില്‍ തുടക്കമാവും. ടൂര്‍ണമെന്റിലെ മത്സര നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയതായി ക്യു.എസ്.എല്‍ കോമ്പിറ്റീഷന്‍ ഡയറക്ടര്‍ അഹ്‌മദ് സല്‍മാന്‍ അല്‍ അദ്‌സാനി അറിയിച്ചു. (Qatar Stars Cup kick off on 30th of this month)
ചാമ്പ്യന്‍ ക്ലബായ അല്‍ സദ്ദ് ക്യൂ.എസ്.എല്‍ കപ്പില്‍ പങ്കെടുക്കുന്നില്ല. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് സ്റ്റാര്‍സ് കപ്പ്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.
ഗ്രൂപ് എ: അല്‍ റയ്യാന്‍, അല്‍ അറബി, അല്‍ ദുഹൈല്‍, ഖത്തര്‍ എസ്.സി, അല്‍ അഹ്‌ലി, അല്‍ ഷഹാനിയ. ഗ്രൂപ് ബി: അല്‍ ഗറാഫ, അല്‍ വക്‌റ, ഉം സലാല്‍, അല്‍ ഷമാല്‍, അല്‍ ഖോര്‍.
Story Highlights : Qatar Stars Cup kick off on 30th of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here