Advertisement

കുഞ്ഞിനെ RPF ചൈൽഡ് വെൽഫെയറിന് കൈമാറും; മാതാപിതാക്കൾ നേരിട്ടെത്തണം

August 22, 2024
Google News 2 minutes Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും. മാതാപിതാക്കൾ നേരിട്ടെത്തി കുഞ്ഞിനെ സ്വീകരിക്കണമെന്ന് നിർദേശം. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയതിൽ മാതാപിതാക്കൾ നന്ദി അറിയിച്ചു. വിശാഖപട്ടണത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 10 മണി മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ നടത്തിയ തിരിച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് വിളിച്ച് പറ‍ഞ്ഞതനുസരിച്ചാണ് ട്രെയിനിൽ തിരച്ചിൽ നടത്തിയത്. അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയത്.

Read Also: ട്വന്റിഫോർ ഇടപെടൽ; പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളി സമാജം പ്രവർത്തകർ; കുട്ടിയെ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

കുട്ടി അതീവ ക്ഷീണിതയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്. കുട്ടിയ്ക്ക് അവകാശവാദവുമായി കുറച്ച് സ്ത്രീകൾ ട്രെയിനിൽ‌ ഒപ്പം ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ പിന്മാറുകയായിരുന്നു. പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ പ്രതികരിച്ചു.വെള്ളം കുടിച്ച് മാത്രമാണ് പെൺകുട്ടി ഇത്രയും നേരം കഴിഞ്ഞത്.

Story Highlights : Child will be handed over to RPF Child Welfare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here