Advertisement

വയനാട് ദുരന്തം: താത്ക്കാലിക പുനരധിവാസം ഈ മാസം 30നകം പൂര്‍ത്തിയാക്കും; ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു

August 22, 2024
Google News 3 minutes Read
Wayanad landslide Temporary rehabilitation to be completed by 30th of this month

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുറ്റമറ്റ രീതിയില്‍ നടത്തണം എന്നുള്ളത് കൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. (Wayanad landslide Temporary rehabilitation to be completed by 30th of this month)

മുണ്ടക്കയിലും ചൂരല്‍മരയിലും കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ഉണ്ടെന്നും പുഞ്ചിരി മട്ടം സുരക്ഷിതമല്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. ടൗണ്‍ഷിപ്പിന് വേണ്ടി സര്‍ക്കാര്‍ എട്ട് സ്ഥലങ്ങളുടെ ലിസ്റ്റ് വിദഗ്ധസമിതിക്ക് കൈമാറിയിരുന്നു. ഇതില്‍ അഞ്ചു ഇടങ്ങള്‍ സുരക്ഷിതം എന്നും റിപ്പോര്‍ട്ടിലുണ്ട്. താല്‍ക്കാലിക പുനരധിവാസം ഈ മാസം 30ന് പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. നിലവില്‍ 35 കുടുംബങ്ങള്‍ മാത്രമാണ് നാലു ക്യാമ്പുകളില്‍ ആയി ഉള്ളത്. അടുത്ത വ്യാഴാഴ്ച ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്‌കൂളുകള്‍ തുറക്കും. സ്വയം വീടുകള്‍ കണ്ടെത്തിയവര്‍ക്ക് എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കില്‍ ജില്ലാ കളക്ടറെ ബന്ധപ്പെടാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: ഞങ്ങളുടെ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണം ഹീനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കലാകാരികളെ കല്ലെറിയാന്‍ ഉപയോഗിക്കരുത്: WCC

പുനരധിവാസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്നും സേനകളുടെ സാന്നിധ്യം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

താത്ക്കാലിക പുനരധിവാസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിക്കാം:

ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 04936 203450

Story Highlights : Wayanad landslide Temporary rehabilitation to be completed by 30th of this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here