Advertisement

‘രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്, സിനിമാക്കാരല്ല നേരിട്ട് അനുഭവമുണ്ട്’ ; നടൻ ബാല 24 നോട്

August 23, 2024
Google News 1 minute Read

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്,സിനിമാക്കാരല്ലെന്ന് നടൻ ബാല 24നോട് പറയുന്നു. സിനിമയിൽ പവർ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഗുരുതരമായ ആരോപണങ്ങളില്‍ കേസ് എടുക്കണമെന്ന് നടന്‍ ബാല 24 നോട് പറഞ്ഞു.

തന്റെ ജീവിതം തകർത്തത് സിനിമാക്കാരാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗം ഉണ്ട്. തെറ്റ് ചെയ്‌തത്‌ പ്രധാനമന്ത്രി ആയാലും ശിക്ഷിക്കപ്പെടണം. ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും കേസ് രജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം. ഇല്ലെങ്കില്‍ ഇത് പുറത്തുവിട്ടിട്ട് എന്ത് കാര്യം എന്നാണ് ബാല ചോദിക്കുന്നത്. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ലെന്നും പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കുമെന്നും താരം 24നോട് പറഞ്ഞു

ഈ കമ്മീഷനും അന്വേഷണങ്ങളും എല്ലാം പൂര്‍ത്തിയായാലും ഒന്നും നടക്കാന്‍ പോകുന്നില്ല. അത് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇത് വളരെ സങ്കടത്തോടെ ഞാന്‍ പറയുകയാണ്. പണ്ടത്തെ കാലം മുതല്‍ എത്രയോ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോള്‍ സ്ത്രീകള്‍ ധൈര്യമായി മുന്നോട്ടു വന്ന് പരാതികള്‍ പറയുന്നുണ്ട് അതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

സത്യമായ കാര്യത്തിന് ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കില്‍ പരാതി പറഞ്ഞവര്‍ മാനസിക വിഷമത്തില്‍ ആകും. അവിടെ അവരും നിയമവും തോറ്റു പോവുകയാണ്. ഇതിനകത്ത് ഒരു ക്രിമിനല്‍ കേസും ഇതുവരെയും വന്നിട്ടില്ല. അങ്ങനെ വന്നാല്‍ തന്നെയും എവിടെ വരെ പോകാനാണ്. മുമ്പേ തന്നെ റജിസ്റ്റര്‍ ചെയ്ത ക്രിമിനലില്‍ കേസുകളില്‍ ഇതുവരെയും കേരളത്തില്‍ ഒരു നടപടിയും ആയിട്ടില്ല.

ഒരാള്‍ക്ക് ഒരാളെ വേദനിപ്പിക്കാന്‍ പറ്റും, പക്ഷേ അവരുടെ വളര്‍ച്ച തടയാന്‍ പറ്റില്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കും. ആ സിനിമ ചിലപ്പോള്‍ വലിയ ഹിറ്റ് ആവും അതില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഞാനും ഒരു വലിയ താരമായിരുന്നേനെ എന്ന് ഒരാള്‍ക്ക് തോന്നും. ആ സമയത്ത് ഒരു പക മനസില്‍ വരും. ആ ദേഷ്യത്തിന്റെ പേരില്‍ ചിലത് വിളിച്ചു പറയുന്നതില്‍ കഴമ്പുണ്ടായില്ല.

പക്ഷേ സെക്ഷ്വല്‍ ഹരാസ്‌മെന്റിനെ കുറിച്ച് പരാതി ഉണ്ടായാല്‍ അതില്‍ നടപടി എടുക്കുക തന്നെ വേണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും അതെല്ലാം വ്യക്തികളോട് ചോദിക്കണം എന്നിട്ട് കേസ് രജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം. കുറ്റക്കാരെ ശിക്ഷിക്കാനുള്ള ഒരു വകുപ്പ് ഉണ്ടാക്കണം. ഇതെല്ലാം ചെയ്യാതെ വെറുതെ ഒരു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ട് എന്ത് കാര്യം. കുറേ ദിവസം ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങള്‍ മീഡിയയ്ക്ക് കിട്ടി അല്ലാതെ ഒന്നും നടക്കാന്‍ പോകുന്നില്ല. കാരണം നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് ഇവിടെ വര്‍ഷങ്ങളായി തീരുമാനങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും ബാല 24 നോട് പറഞ്ഞു.

Story Highlights : Actor Bala on Hema Commitie Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here