Advertisement

ഇടത്തരക്കാർക്ക് കാർ വേണം, പക്ഷെ വാങ്ങാൻ കഴിവില്ല: ലക്ഷക്കണക്കിന് കാറുകൾ കെട്ടിക്കിടക്കുന്നു

August 23, 2024
Google News 2 minutes Read
Passenger vehicle

രാജ്യത്ത് യുവാക്കൾ കാറുകൾ വാങ്ങുന്നത് കുറയുന്നതായി റിപ്പോർട്ട്. പത്തുവർഷം മുൻപ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം വലിപ്പമുള്ള കാറുകൾ ആയിരുന്നു. എന്നാൽ ഇത് ഇന്ന് 35% ആയി ചുരുങ്ങി. 2013-14 കാലത്ത് 19.7 ലക്ഷം കാറുകൾ ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 17.2 ലക്ഷം മാത്രമാണ് ചെറു ഇടത്തരം കാറുകളുടെ വില്പന.

രാജ്യത്ത് യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് ഇതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നെന്ന് ബിസിനസ് മാധ്യമമായ ക്വിൻ്റിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഔനിന്ദ്യോ ചക്രവർത്തി വിലയിരുത്തുന്നു. 90 കളിലെയോ 2000 കാലത്തെയോ പോലെ യുവാക്കൾക്ക് മികച്ച ശമ്പള വർദ്ധനവ് ഇപ്പോൾ ലഭിക്കുന്നില്ല. മിഡിൽ മാനേജ്മെന്റിലേക്ക് ഉയർത്തപ്പെട്ട ചെറുപ്പക്കാരായ പ്രൊഫഷണലുകൾ ഒരേ ശമ്പളത്തിൽ വർഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നു. ഒപ്പം ഏത് സമയവും പിരിച്ചുവിടപ്പെടാം എന്ന ഭീതിയും സ്വകാര്യമേഖലയിൽ നിലനിൽക്കുന്നു.

ഇതിനാലാണ് ഇടത്തരക്കാരായവർ ലോണെടുത്ത് വാഹനങ്ങൾ വാങ്ങാൻ തയ്യാറാകാത്തത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടെ ലക്ഷ്വറി കാറുകളുടെയും എംയുവികളുടെയും (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾസ്) വർധിച്ചപ്പോൾ മിഡിൽ ക്ലാസിന്റെ പാസഞ്ചർ കാറുകളുടെ വില്പന താഴേക്ക് പോവുകയും ചെയ്തത് ഇതുകൊണ്ടാണ്. 2013 – 14 കാലത്ത് രാജ്യത്തെ വാഹന വിപണിയിൽ 18% മാത്രമായിരുന്നു എംയുവികൾ. 2023 – 24 കാലത്ത് ഇത് 57 ശതമാനമായി ഉയർന്നു. 10 വർഷത്തിനിടെ 5.7 ലക്ഷത്തിൽ നിന്ന് 27.8 ലക്ഷമായി പ്രതിവർഷ വില്പന ഉയർന്നു.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 70,000 കോടി രൂപ മൂല്യം വരുന്ന 7 ലക്ഷത്തോളം കാറുകൾ ഇപ്പോൾ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ദസ്സറ, ദീപാവലി സമയത്ത് കെട്ടിക്കിടക്കുന്ന കാറുകൾ എല്ലാം വിട്ടു പോകുമെന്ന് പ്രതീക്ഷയിലാണ് കാർ നിർമ്മാതാക്കൾ. കാർ ഡീലർമാർ കാർ നിർമ്മാതാക്കളിൽ നിന്ന് മെച്ചപ്പെട്ട ഓഫർ ലഭിക്കാനായി പെരുപ്പിച്ച കണക്കുകൾ അവതരിക്കുകയാണ് എന്നാണ് വാഹന നിർമ്മാതാക്കളുടെ ഒരു വാദം. 2019 കോവിഡിനെ തുടർന്നും അതിനുശേഷം രണ്ടു വർഷത്തോളവും കാർ വിൽപ്പനയിൽ നേരിട്ട് പ്രതിസന്ധി ഇപ്പോൾ ഉണ്ടാവില്ല എന്നാണ് നിർമ്മാതാക്കളുടെ വാദം.

Story Highlights : The middle class is not buying cars like it used to.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here