Advertisement

ഖത്തറില്‍ എംപോക്‌സ് (കുരങ്ങുപനി) പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

August 23, 2024
Google News 3 minutes Read
Very Low Possibility Of Contracting Mpox In Qatar: Moph Official

ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്ത ഖത്തറില്‍ എംപോക്‌സ് (കുരങ്ങ്പനി) ഖത്തറില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആവര്‍ത്തിച്ചു.രാജ്യത്ത് വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ ദുര്‍ബലമാണെന്ന് MoPH-ലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റൊമൈഹി ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യോട് വ്യക്തമാക്കി.ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ സംശയിക്കുന്നുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Very Low Possibility Of Contracting Mpox In Qatar: Moph Official)

രോഗബാധ കണ്ടെത്തുന്നതിനും ആവശ്യമായ പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിനും പൊതുജനാരോഗ്യമന്ത്രാലയം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മന്ത്രാലയം സജ്ജമാണെന്നും ഡോ. ഹമദ് ഈദ് അല്‍ റൊമൈഹി കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

കുമിളകളോടൊപ്പമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായോ രോഗം സ്ഥിരീകരിച്ചവരുമായോ അവര്‍ ഉപയോഗിച്ച വസ്തുക്കളുമായോ നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും ഡോ. അല്‍ റൊമൈഹി ചൂണ്ടിക്കാട്ടി.

വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കാനും എംപിഎക്‌സ് അണുബാധ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പൊതുജനാരോഗ്യമന്ത്രാലയം (MoPH) നിര്‍ദേശിച്ചു.

Story Highlights : Very Low Possibility Of Contracting Mpox In Qatar: Moph Official

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here