കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും ഫലം നെഗറ്റീവ്
കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.
പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതീവ ജാഗ്രതയോടെയാണ് ഇരുവര്‍ക്കും മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യമൊരുക്കിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇരുവരെയും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Story Highlights : 2 samples test negative for Nipah virus Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here