Advertisement

പിജി ഡോക്ടറുടെ കൊലപാതകം; പ്രതി ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ 24 ന്യൂസിന്

August 24, 2024
Google News 2 minutes Read

കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ യുവ പിജി ഡോക്ടറുടെ ബലാത്സംഗ കേസിൽ നിർണായ ദൃശ്യങ്ങൾ 24 ന്യൂസിന്. കൊലപാതകത്തിൽ പ്രതിയുടെ പങ്ക് എന്താണെന്ന് തെളിയിക്കാൻ സാധിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ദൃശ്യത്തിൽ മുഖ്യ പ്രതി സഞ്ജയ്‌ റോയ് ആർജി കർ മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നത് കാണാം. ആഗസ്റ്റ് ഒൻപതിന് പുലർച്ചെ 4.03 ന് കെട്ടിടത്തിലെത്തിയതിന്റതാണ് ദൃശ്യം. ഇടത് കൈയ്യിൽ ഹെൽമറ്റും, കഴുത്തിൽ ഒരു ബ്ലുടൂത്ത് ഹെഡ്ഫോണും ഉണ്ടായിരുന്നതായി ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണിത്. കൂടാതെ മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് ഫോൺ പ്രതിയുടേത് തന്നെയാണെന്നും ഈ ദൃശ്യങ്ങളിൽ നിന്നും തെളിയുന്നുണ്ട്.

Read Also:പിജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം

അതേസമയം, ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ആർജി കർ മെഡിക്കൽ കോളേജ് അടക്കം കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ആറ് സ്ഥാപനങ്ങൾ കൂടി ഈ ജനകീയ പ്രക്ഷോഭത്തിൽ അണിനിരക്കും. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ഇന്നലെ സമരസമിതി നേതാക്കൾ സിബിഐ ഓഫീസിലെത്തി അന്വേഷണ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ ഇന്നും ചോദ്യം ചെയ്യും. ഘോഷിന്റെ ചോദ്യം ചെയ്യൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോപണങ്ങൾ അന്വേഷിക്കാനും കൊൽക്കത്ത ഹൈക്കോടതി ഇന്നലെ സിബിഐയോട് നിർദേശിച്ചിരുന്നു. ഘോഷിന്റെ നുണപരിശോധനയ്ക്ക് നേരത്തെ കോടതി അനുമതി നൽകിയിരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

Story Highlights : PG doctor’s murder; 24 News has the footage of the accused arriving at the hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here