‘നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ’; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്
നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്.
ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേയെന്നും നടി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.
തനിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടർനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രാധാന്യം നൽകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
Story Highlights : Revathy Sampath Serious allegation against actor siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here