‘എല്ലാത്തിന്റെയും തുടക്കം ഒരു സ്ത്രീയുടെ പോരാട്ടം; ഒന്നും മറക്കരുത്’; പോസ്റ്റുമായി മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും അത് നമ്മള്‍ മറക്കരുതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ, മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു.
Read Also: ‘തിരിഞ്ഞുനോട്ടം’; വൈറലായി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
അതേസമയം, ആരോപണവിധേയരായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിക്കും രാജി വെച്ചു. യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. നടന്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.
Story Highlights : manju warrier’s social media post on hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here