നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ആസിയയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിലുണ്ട്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടിയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരണപ്പെട്ടത്.
Read Also: ‘ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം’; നടൻ അശോകൻ
നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ആസിയ. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : Newlywed bride found dead in her husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here