Advertisement

ലൈംഗിക അതിക്രമണം നേരിട്ടെന്ന വെളിപ്പെടുത്തൽ; നടി മിനു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി

August 26, 2024
Google News 2 minutes Read

ലൈംഗിക അതിക്രമണം നേരിട്ടെന്ന വെളിപ്പെടുത്തലിൽ നടി മിനു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. മുകേഷ്,മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ആയിരുന്നു വെളിപ്പെടുത്തൽ. ഇവർക്കെതിരെ നാളെ പോലീസിൽ നടി പരാതി നൽകും. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീർ വെളിപ്പെടുത്തിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. 2008 ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ്ലറ്റിൽ പോയി വരുമ്പോൾ ഒരാൾ പിന്നിൽ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ജയസൂര്യ. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താൽപര്യമുണ്ടെങ്കിൽ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ലെന്നും നടി പറഞ്ഞു.

Read Also: പശ്ചിമ ബംഗാൾ നടിയുടെ പരാതി: രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്ന് മിനു മുനീർ ആരോപിച്ചു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

Story Highlights : Police sought details from actress Minu Muneer on disclosure of sexual assault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here