പാലക്കാട് 17കാരനെ പൊലീസ് മർദിച്ച സംഭവം; നടന്നത് കഞ്ചാവ് പരിശോധനയെന്ന് വിശദീകരണം; അന്വേഷണത്തിന് നിർദേശം

പാലക്കാട് നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അന്വേഷണത്തിന് നിർദേശം നൽകിയത്. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ 17കാരന്റെ തല ജീപ്പിലിടിച്ച് മർദിക്കുകയായിരുന്നു. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം 17കാരനെ മർദിച്ചതിൽ വിശദീകരണവുമായി നെന്മാറ സിഐ രംഗത്തെത്തി. നടന്നത് കഞ്ചാവ് പരിശോധനയാണെന്ന് വിശദീകരണം. മർദനം നടന്നിട്ടില്ലെന്നും സിഐ ട്വന്റിഫോറിനോട് പറഞ്ഞു.വിദ്യാർത്ഥിയുടെ പക്കൽ കഞ്ചാവ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്നാണ് സിഐ പറയുന്നത്.
Read Also: നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും ; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
നേരത്തെ 7 കുട്ടികൾ പിടിയിലായിരുന്നു. ഈ കുട്ടി എന്തോ ചവക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നുവെന്ന് നെന്മാറ സിഐ പറഞ്ഞു. മുടിയിൽ പിടിച്ച് വലിച്ചെന്നും ജീപ്പിലേക്ക് ഇട്ട് മർദിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. അകാരണമായാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.മുടിയിൽ പിടിച്ച് വലിച്ചെന്നും ജീപ്പിലേക്ക് ഇട്ട് മർദിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. അകാരണമായാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ പോകുമ്പോഴായിരുന്നു പൊലീസ് അകാരണമായി മർദിച്ചത്. എന്നാൽ മർദനം ഉണ്ടായിട്ടില്ലെന്നാ പൊലീസ് വാദം.
Story Highlights : Probe in 17 year old boy beaten by police officers in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here