തൃശൂർ പൂരം വെടിക്കെട്ട്; ‘കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വിഴ്ച’; സുരേഷ് ഗോപി
തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ പൂർണമനസ്സോടെ അനുമതി നൽകും. അത് കളക്ടർക്കും കമ്മീഷണർക്കുമറിയാമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നത്. വെടിക്കെട്ട് കാണാനുള്ള ദൂരപരിധി നിശ്ചയിക്കുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങൾ; അമ്മയിൽ സമാനതകളില്ലാത്ത പ്രതിസന്ധി
കാക്കിയിട്ടവൻ കഴിഞ്ഞതവണ തല്ലിയോടിച്ചത് ഒഴിച്ചാൽ വലിയ മാനസികതയുള്ള ഉത്സവമാണ് തൃശൂരിന്റേതെന്ന് സുരേഷ് ഗോപി പറഞ്ഞു. പി ണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെടിക്കെട്ടിന്റെ ഫയർ ലൈനിൽ നിന്നും 100 മീറ്റർ അകലെ നിന്നാണ് ഇപ്പോൾ വെടിക്കെട്ട് കാണാനാകുക. കേന്ദ്രസർക്കാരിന് കീഴിലെ പെസോയുടെ നിർദ്ദേശം 100 മീറ്ററാണ്.
Story Highlights : Union Minister Suresh Gopi again criticized in Thrissur Pooram fireworks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here