‘ആരോപണ വിധേയരെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമം, സാംസ്കാരിക മന്ത്രി രാജിവെക്കണം’: വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണ്. സംസാകാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. അദ്ദേഹം മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവെയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥർ?, ചില ഉദ്യോഗസ്ഥർ സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയരാണ്. ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഗുരുതര ആരോപണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറണം. മുകേഷ് എംഎൽഎയും ഈ മാതൃക പിന്തുടരണം. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഒരു നിര നടന്നു എന്ന് വ്യക്തമാണ്. അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമത്തിനു മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ ഓരോ ദിവസവും കുറഞ്ഞു വരികയാണെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights : V D Satheesan Hema committee report allegations investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here